Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ ഗള്‍ഫ്...

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ  ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ് പര്യടനത്തിന് അനുമതി തള്ളിയത്.

വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയിരുന്നത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നു. ഈ മാസം 16ന് ബഹ്റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.

ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. 30ന് ഖത്തര്‍ സന്ദര്‍ശനവും, നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 27-07-2025 Samrudhi SM-13

1st Prize Rs.1,00,00,000/- MH 803045 (ERNAKULAM) Consolation Prize Rs.5,000/- MA 803045 MB 803045 MC 803045 MD 803045 ME 803045 MF 803045 MG 803045 MJ 803045 MK 803045...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആദ്യ സംഭാവന ഏറ്റുവാങ്ങി

തിരുവല്ല : പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ ജലോത്സവ...
- Advertisment -

Most Popular

- Advertisement -