Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഷാഫി പറമ്പിൽ...

ഷാഫി പറമ്പിൽ എം പി യ്ക്ക് എതിരായ പൊലീസ് അതിക്രമം: ചങ്ങനാശേരിയിൽ കോൺഗ്രസ് പ്രതിഷേധം

ചങ്ങനാശ്ശേരി: ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

പോലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണമ്പള്ളി, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ,കോൺഗ്രസ്‌ വെസ്റ്റ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മനോജ്‌ വർഗീസ്,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എം എ സജാദ്, യൂത്ത് കോൺഗ്രസ്‌ മാടപള്ളി മണ്ഡലം പ്രസിഡന്റ്‌ നിതീഷ് കൊച്ചേരി, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജുബിൻ ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി.

പിന്നീട് അറസ്റ്റ് ചെയ്ത പ്രവർത്തകരെ  ജാമ്യത്തിൽ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

ആലപ്പുഴ : ആലപ്പുഴ തുറവൂർ എരമല്ലൂരിൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിലാണ് യുവാവിനെ കൊല്ലപ്പെട്ട...

ദുരിതബാധിതരിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ചു : ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയഅടിയന്തര ധനസഹായത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം.അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നുമാണ് ബാങ്ക്...
- Advertisment -

Most Popular

- Advertisement -