Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ വാഹനാപകടത്തിൽ...

കണ്ണൂരിൽ വാഹനാപകടത്തിൽ 5 പേർ മരിച്ചു

കണ്ണൂർ:കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന കാസര്‍കോട് നീലേശ്വരം കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59), കണ്ണൂര്‍ കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ കാനത്തില്‍ കൃഷ്ണന്‍(65), കൃഷ്ണന്റെ മകള്‍ അജിത (38), അജിതയുടെ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ മണ്ഡപം ചൂരിക്കാട്ട് സി.സുധാകരന്‍ (52),അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (8) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും ഗ്യാസ് സിലിണ്ടറുകളുമായി എതിരെ വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.നാലു പേർ തൽക്ഷണം മരിച്ചു.ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആംബുലൻസിൽ വച്ച് കുട്ടിയും മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർമലാ സീതാരാമന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; കുമ്പനാട് 2 പേർക്ക് നഷ്‌ടമായത് ₹1.02 കോടി രൂപ

കോഴഞ്ചേരി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പേരും എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോയും ഉപയോഗിച്ച് നടത്തിയ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുമ്പനാട്ടിലെ രണ്ട് പേർക്ക്  ₹1.02 കോടി രൂപ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ....

ശബരിമല മകരവിളക്ക് : ടിപ്പർ ലോറിക്ക് നിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക്  സമയത്ത് ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടിപ്പർ ലോറിക്ക് നിരോധനം ഏർപ്പെടുത്തി. തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി ജനുവരി 13, 14, 15 തീയതികളിൽ  ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം...
- Advertisment -

Most Popular

- Advertisement -