Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം നാളെ

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ (21) നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി എം എൽ എ മാത്യൂ ടി തോമസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയർ പേഴ്സൺ അനു ജോർജ് ഉപഹാര സമർപ്പണം നടത്തും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ മഹാവിഷ്ണു ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ക്ഷേത്രകുളം ഉപയോഗശൂന്യമായി നാളുകളായി കിടക്കുകയായിരുന്നു. തുടർന്ന് ഭക്തരും പ്രദേശവാസികളും ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ  അമൃത് 2 പദ്ധതിയിൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്ന സെക്ടറിൽ ഉൾപ്പെടുത്തി ക്ഷേത്രക്കുളം നവീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകരുടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം : കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം.കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന കുട്ടിയുടെ നില...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്ക്കെതിരെ ജാഗ്രത

തിരുവനന്തപുരം : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം,...
- Advertisment -

Most Popular

- Advertisement -