Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ...

ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം : മുൻ രാഷ്‌ട്രപതി ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തു.രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.ചടങ്ങിൽ മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ബിഹാര്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് കെ.ആർ. നാരായണന്റെ മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് പ്രതിമയുടെ രൂപകൽപ്പന നിർവഹിച്ചത് .

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കേയാണ് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന നിർദേശം കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് നൽകിയത് .നാല് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ രാഷ്‌ട്രപതിയുടെ ഇന്നത്തെ ആദ്യത്തെ പരിപാടിയായിരുന്നു കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കായികമേളയിലെ പ്രതിഷേധം : സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കായികമേളയിലെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ...

ഇ വി കലാമണ്ഡലം കലാരത്ന പുരസ്ക്കാരം വിജയ് യേശുദാസിന്

പത്തനംതിട്ട : അടൂർ ഇ വി കലാമണ്ഡലം നൽകുന്ന കലാരത്ന പുരസ്ക്കാരം പിന്നണി ഗായകൻ വിജയ് യേശുദാസിന് നൽകും. ഒരു ലക്ഷം രൂപയും ശിൽപവുമടങ്ങുന്ന പുരസ്ക്കാരം 25 ന് വൈകിട്ട് 3ന് അടൂർ...
- Advertisment -

Most Popular

- Advertisement -