Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധി ദർശൻ...

ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30ന്

പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടക്കും.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിയ്ക്കും.

കെ.പി.സി.സി.നയരൂപീകരണ സമതി ചെയർമാൻ ജെ.എസ്.അടൂർ മുഖ്യ പ്രഭാഷണവും,ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ്റെ ഉദ്ഘാടനവും നടത്തും. തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും,ഗാന്ധി ഫോട്ടോയുടെ അനാച്ഛാദനവും സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ നിർവഹിയ്ക്കും.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടു കോണം വിജയൻ കെ.പി.ജി.ഡി. സന്ദേശം നൽകും.ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ)എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും എഴുത്തുകാരനും പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

പത്തനംതിട്ട:  സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത. ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന്  ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി...

മലയാറ്റൂരില്‍  കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകമെന്ന നിഗമനത്തിൽ പൊലീസ്

എറണാകുളം: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
- Advertisment -

Most Popular

- Advertisement -