Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ ബസേലിയോസ്...

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ 7, 8 തീയതികളിൽ

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29 ാംമത് ഓർമ്മപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നവംബർ 7 വെള്ളി വൈകീട്ട് 5.45ന് തീർത്ഥാടകർക്ക് സ്വീകരണം. 6ന് സന്ധ്യാനമസ്ക്കാരം,7മണിക്ക് അനുസ്മരണ പ്രസം​ഗം ഫാ.ഡോ.വർ​ഗീസ് വർ​ഗീസ് ( ഡയറക്ടർ ജനറൽ, സണ്ടേസ്ക്കൂൾ). 7.30ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, 8.30ന് ശ്ലൈഹിക വാഴ്വ്, നേർച്ചവിളമ്പ്.

നവംബർ 8 ശനിയാഴ്ച്ച വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.അനുസ്മരണ പ്രസം​ഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം,നേർച്ച വിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് ദേവലോകം അരമന മാജേർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.7,8 തീയതികളിൽ

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേഷ് കുമാർ രാജിവെയ്ക്കുമോ : നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം : തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍...

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...
- Advertisment -

Most Popular

- Advertisement -