തൃശൂർ: കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട 68-കാരനായ യാത്രക്കാരൻ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഏപ്രിൽ രണ്ടാം തീയതി തൃശൂര്‍– കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.
ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടർ രതീഷും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് തലയിൽ ആഴത്തിൽ മുറിവേറ്റു.ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ രതീഷ് ഇപ്പോൾ റിമാന്‍ഡിലാണ്.