Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശക്തമായ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഇന്ന് ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ :14 പേർക്ക് പൗരത്വം നൽകി

ന്യൂഡൽഹി: രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത്...

കെഎസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായുള്ള വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പി എസ് ...
- Advertisment -

Most Popular

- Advertisement -