Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയെ ക്ലീൻ...

ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന : ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

ശബരിമല : ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്.

സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സനും അടൂർ ആർ ഡി ഓ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിശുദ്ധ സേന പ്രവർത്തിക്കുന്നത്.

പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്. 1200 ലോഡിലധികം മാലിന്യങ്ങൾ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാൻ ആയി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി ഇരുപത്തിനാല് ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇൻസീനറേറ്ററുകളിലേക്ക് കൈമാറുന്നു. ഇതിന് നേതൃത്വം നൽകാൻ ഓരോയിടത്തും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് സേലം സ്വദേശികളായ ജീവനക്കാരാണ് വിശുദ്ധ സേനയിൽ പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-10-2024 Nirmal NR-401

1st Prize Rs.7,000,000/- NR 967262 (PUNALUR) Consolation Prize Rs.8,000/- NN 967262 NO 967262 NP 967262 NS 967262 NT 967262 NU 967262 NV 967262 NW 967262 NX 967262...

ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ചു സ്ത്രീ മരിച്ചു: മറ്റൊരാൾക്ക് പരിക്കേറ്റു

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്....
- Advertisment -

Most Popular

- Advertisement -