Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiസംസ്ഥാനത്തെ  തദ്ദേശസ്ഥാപനങ്ങളിലെ...

സംസ്ഥാനത്തെ  തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികൾക്ക് അൺടൈഡ് ഗ്രാന്റുകൾ നൽകി കേന്ദ്രം

ന്യൂഡൽഹി : കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കായി 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.

അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകൾക്കും ഈ പണം ഉപയോ​ഗിക്കാനാകില്ല. ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ: വിവിധ കേസുകളിലായി ഒരു യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ വിവിധ കേസുകളിലായി ഒരു യുവതിയെയും മൂന്ന് യുവാക്കളെയും പോലീസ്  പിടികൂടി. പത്തനംതിട്ട കോഴഞ്ചേരി തിരുമാത സദനം വീട്ടിൽ ആര്യ, കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ...

കെ.എസ്.ആർ.ടി.സി ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.സി- മന്ത്രി ഗണേഷ്‌കൂമാർ

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം...
- Advertisment -

Most Popular

- Advertisement -