Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും...

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

ന്യൂഡൽഹി : അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കായി അധിവക്ത പരിഷത്ത് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അധിവക്ത പരിഷത്തിന്റെ താത്പര്യമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനം സുപ്രീംകോടതി ജഡ്ജി വിജയ് ബിഷ്ണോയ് ഉദ്ഘാടനം ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് പുഷ്പേന്ദര്‍ ഭാട്ടി, സോളിസിറ്റര്‍ ജനറല്‍ അഡ്വ. തുഷാര്‍ മേത്ത, അധിവക്ത പരിഷത്ത് അധ്യക്ഷന്‍ അഡ്വ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ആദ്യം മൊബൈല്‍...

നിയമസഭാ തിരഞ്ഞെടുപ്പ് : എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ്...
- Advertisment -

Most Popular

- Advertisement -