ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(80) അന്തരിച്ചു.ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) അധ്യക്ഷയാണ് .
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ.1991,1996,1999 വർഷങ്ങളിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി.2018 ൽ അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചിരുന്നു. ബംഗ്ലാദേശ് സൈനിക മേധാവിയും പിൽക്കാലത്ത് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഭാര്യയാണ്.






