Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് : തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ മദ്യനിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ –

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.

കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.

കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ.

ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.

കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.

ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.

റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.

വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.

റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലു മുതല്‍ 22 ന് രാവിലെ ആറു വരെ എന്നിങ്ങനെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളത്ത് തൊഴിൽമേള

പന്തളം : കേരള സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലും പന്തളം എൻ.എസ്.എസ്. കോളേജ് പി .ടി.എ.യുമായി സഹകരിച്ച് ഓഗസ്റ്റ് 24-ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എൻ.എസ്.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടക്കും. കോളേജ്...

7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി.പ്രായപൂർത്തിയാകുന്നതിനു മുൻപ് നടി തന്നെ സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഡിജിപിക്ക് പരാതി...
- Advertisment -

Most Popular

- Advertisement -