Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തില്‍...

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍ : പാലക്കാട് നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്.

തിരുവല്ലയില്‍ വച്ചാണ് രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് കേസ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട സെപ്റ്റംബർ 3 -ന് തുറക്കും

ശബരിമല: ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4 ...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...
- Advertisment -

Most Popular

- Advertisement -