Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ആടിയ...

ശബരിമലയിൽ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: ശബരിമലയിൽ ആടിയ നെയ്യിലെ ക്രമക്കേടിൽ വിജിലൻസ് പരിശോധന.സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണമായ 13.67 ലക്ഷം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 3,624,000 രൂപയുടെ ക്രമക്കേട് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തായെ ആദരിച്ചു

തിരുവല്ല :  മണിപ്പൂരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യ സ് മാർത്തോമ്മാ...

അശ്ലീല പരാമർശം : ബോബി ചെമ്മണ്ണൂർ കസ്റ്റ‍ഡിയിൽ

കൽപ്പറ്റ : അശ്ലീല പരാമർശത്തിൽ നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാടു മേപ്പാടിയിൽ ബോബിയുടെ റിസോർട്ടിൽ നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം...
- Advertisment -

Most Popular

- Advertisement -