Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാനിൽ നിന്നും...

ഇറാനിൽ നിന്നും ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി

ന്യൂഡൽഹി : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി.വെള്ളിയാഴ്ച രാത്രിയാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെയുള്ള ആദ്യ സംഘം എത്തിയത്. ഇറാനിലുളള മുഴുവൻ ഇന്ത്യൻ പൗരൻമാരോടും മടങ്ങണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു.

ഇറാനില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു .ഇന്റർനെറ്റ് തടസ്സം ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്. കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച സംഘാംഗങ്ങള്‍ ഇന്ത്യൻ എംബസി കൃത്യമായ നിർദേശങ്ങൾ നൽകി സഹായിച്ചുവെന്നും പറഞ്ഞു.ഇറാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ

തിരുവനന്തപുരം : ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ സർവകലാശാല വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം . വിഷയത്തിൽ...

കടമ്പനാട് പഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറിക്കായി  30 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാർ

അടൂർ: നാഷണൽ ആയുഷ് മിഷൻ കൺസ്ട്രക്ഷൻ വർക്കുകളുടെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന്  സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...
- Advertisment -

Most Popular

- Advertisement -