Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവി ഡി...

വി ഡി സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ കാര്യങ്ങളിലും സതീശൻ അഭിപ്രായം പറയുകയാണെന്നും, സതീശനെ ഇങ്ങനെ അഴിച്ചുവിട്ടാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വി.ഡി. സതീശൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെ തിണ്ണ നിരങ്ങിയിട്ടുണ്ടെന്ന് സുകുമാരൻ നായർ വെളിപ്പെടുത്തി. ഒന്നര മണിക്കൂറോളം സതീശൻ എൻഎസ്എസിൽ വന്നിരുന്നതാണ്. സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ എല്ലാവരുടെയും തിണ്ണ നിരങ്ങി നടക്കുകയാണ് അദ്ദേഹം, സുകുമാരൻ നായർ പരിഹസിച്ചു.

വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെ സതീശൻ പരിഹസിച്ചതിനെതിരെയും സുകുമാരൻ നായർ പ്രതികരിച്ചു. എല്ലാവരും കാർ കണ്ടു തുടങ്ങുന്നതിനും മുൻപേ കാർ ഉണ്ടായിരുന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നും  അദ്ദേഹം  കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം : രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക.ആറ് മണി മുതൽ...

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടമുണ്ടായത്‌. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക്...
- Advertisment -

Most Popular

- Advertisement -