Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭക്ഷേത്രത്തിന് ചുറ്റുമുള്ള...

ശ്രീവല്ലഭക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള, ദേവസ്വം ബോർഡിന് കീഴിലുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം.ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാറാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ശ്രീവല്ലഭ ക്ഷേത്ര പരിസരവും റോഡും ബോർഡ് അംഗം സന്ദർശിച്ചിരുന്നു. അടുത്ത ദിവസം  ഇതിൻ്റെ എസ്റ്റിമേറ്റെടുക്കും. ഉൽസവം ആരംഭിക്കുന്നതിന് മുൻപ് തന്നെ അടിയന്തിര നടപടി എടുക്കാനാണ് നീക്കം.

ഏറെ നാളുകളായി തകർന്നു കിടന്നിരുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യം ഭക്‌തർ ഉയർത്തിയിരുന്നു.ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി  രാജമാണിക്യം ഐഎഎസിന്  നിവേദനം നൽകിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ...

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും...
- Advertisment -

Most Popular

- Advertisement -