Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ലോറിയും...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: കാറും ലോറിയും കൂട്ടിയിടിക്കുണ്ടായപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ് (44), ചെങ്ങന്നൂർ വെൺമണി കൊട്ടൂർ വീട്ടിൽ ജെയിംസ് ജോർജ്ജ് (48) എന്നിവർക്കാണ് ഗുരുതമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടു 5.30 നോടെ എം സി റോഡിൽ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്താണ് അപകടം നടന്നത്.

നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വന്ന കാറും കോട്ടയം ഭാഗത്തുനിന്നും ഇലട്രിക്ക് സ്കൂട്ടർ കയറ്റിവന്ന ലോറിയുമായി ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ കൊട്ടാരക്കര സ്വദേശി ജോർജ് തോമസിനെ കാരിത്താസ് ആശുപത്രിയിലും ചെങ്ങന്നൂർ സ്വദേശി ജെയിംസ് ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തേക്ക് കാർ ഇടിച്ചു കയറി. കാറിലുണ്ടായിരുന്നവരെ കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കാർ ലോറിക്ക് അടിയിൽ നിന്നും വലിച്ചുമാറ്റിയാണ് റോഡിലെ ഗതാഗത തടസം നീക്കം ചെയ്തത്. ഒരു മണിക്കുറോളം  എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം –  വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

പത്തനംതിട്ട : തന്നെ  സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ...

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട:  യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേർന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍...
- Advertisment -

Most Popular

- Advertisement -