Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഎസ് രാജേന്ദ്രനെതിരെ...

എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി

മൂന്നാർ : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി. എല്ലാക്കാലത്തും എംഎല്‍എയായി എസ് രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് ആകില്ല. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യണമെന്നും മണി പറഞ്ഞു. മൂന്നാറില്‍ നടന്ന സിപിഎം പൊതുപരിപാടിയിലായിരുന്നു രാജേന്ദ്രനെതിരെ മണിയുടെ വിമര്‍ശനം.

രാജേന്ദ്രനെ ജില്ലാ പഞ്ചായത്തു പ്രസിഡന്റാക്കി. 15 വര്‍ഷം എംഎല്‍എയാക്കി. പിന്നെയും നിന്നാല്‍ തോല്‍ക്കും. ജനിച്ചപ്പോള്‍ മുതല്‍ ഇവനെ എംഎല്‍എയാക്കി ചുമക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ടോ. ആണുങ്ങളെപ്പോലെ വര്‍ത്തമാനം പറഞ്ഞ് ശീലിക്കണം. എംഎം മണി പറഞ്ഞു. ഞങ്ങള്‍ ക്ഷമിക്കുകയാണ്. ഞങ്ങള്‍ക്കറിയാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. മര്യാദയ്ക്കിരിക്കുന്നതാണ് നല്ലത്. ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനയില്‍ പോയി ചേര്‍ന്നാലും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല. ഞങ്ങള്‍ അതിനെയെല്ലാം നേരിടും. ഞങ്ങള്‍ പറഞ്ഞാല്‍ വാക്കാ  എം എം മണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം.ഓട്ടോറിക്ഷ യാത്രികരായ മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്...

യുഎസ് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന കടലിൽ തകർന്നുവീണു

വാഷിം​ഗ്ടൺ : അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന സമുദ്രാതിർത്തിയിൽ തകർന്നു വീണു.നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് കടലിൽ തകർന്നു വീണത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.ആളപായമില്ല വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -