Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅജിത് പവാറിന്റെ...

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ

ന്യൂഡൽഹി: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ നടക്കും. അജിത്തിന്റെ മൃതദേഹം ബാരാമതിയിലെ ആശുപത്രിയിൽനിന്ന് വിദ്യ പ്രതിസ്ഥാൻ മൈതാനത്തേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി.

അജിത് പവാറിനൊപ്പം യാത്ര ചെയ്തവരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ച മറ്റുള്ളവർ. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. കൈയിൽ ധരിച്ചിരുന്ന വാച്ച് ഉപയോഗിച്ചാണ് അജിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ 30 വരെയാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകി.

ലാൻഡിങ്ങിനു മുൻപ് റൺവേ കാണാമോയെന്ന് എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) പൈലറ്റിനോട് ചോദിച്ചിരുന്നു. എന്നാൽ കാണുന്നില്ലെന്നായിരുന്നു മറുപടി. തുടർന്ന് വിമാനം ആകാശത്തുകൂടി ഒന്നു ചുറ്റി. വീണ്ടും റൺവേ കാണാമോയെന്ന് പൈലറ്റിനോട് ചോദിച്ചു. അപ്പോൾ കാണാമെന്നായിരുന്നു മറുപടി. പിന്നാലെ എടിസി ലാൻഡിങ്ങിന് അനുമതി നൽകി.

എന്നാൽ പിന്നീട് അപകടം ഉണ്ടാകുകയായിരുന്നു– കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായി‍ഡു മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം: വിശദീകരിച്ച് സേന

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങളിലായി 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി....

എല്ലാ ഒരുക്കങ്ങളും പൂർണം: മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണം : മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച്...
- Advertisment -

Most Popular

- Advertisement -