തിരുവനന്തപുരം : സ്വർണ വില കുതിക്കുന്നു .സംസ്ഥാനത്ത് ഇന്ന് പവന് 8,640 രൂപയുടെ വർധനവാണുണ്ടായത് .1,31,160 രൂപയാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില .ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. വെള്ളിയുടെ വിലയിലും വർധനവുണ്ടായി .വെള്ളി ഗ്രാമിന് 30 രൂപ ഉയർന്ന് 410 രൂപയായി. രാജ്യാന്തര സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് വിലകയറ്റത്തിന് കാരണം.ഇറാൻ-യുഎസ് സംഘർഷ ഭീതിയും യുഎസ് ഡോളറിന്റെ തകർച്ചയുമെല്ലാം സ്വർണ വില വർധിക്കുന്നതിന് കാരണമാണ്.

സ്വർണ വില കുതിക്കുന്നു : പവന് 8,640 രൂപയുടെ വർധനവ്





