എറണാകുളം : മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ(82) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സിലായിരുന്നു.കോതമംഗലം വടാട്ടു പാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു. 1971-ൽ സ്റ്റീഫൻ അറസ്റ്റിലായി.പിന്നാലെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സംസ്കാരം നാളെ വീട്ടുവളപ്പിൽ.






