Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെ റെയിൽ...

കെ റെയിൽ അടഞ്ഞ അധ്യായം:   ബിനോയ് വിശ്വം

കോഴിക്കോട് : കെ റെയിൽ അടഞ്ഞ അധ്യായമാണെന്നും മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണ ബിനോയ് വിശ്വം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.എൽഡിഎഫിൽ നിന്ന് ആരും യുഡ‍ിഎഫിലേക്ക് പോകില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിന് യുഡിഎഫ് ഇട്ട ചൂണ്ട ഒടിയുമെന്നും യുഡിഎഫിന്‍റെ ഗതികേട് കൊണ്ടാണ് ഒരോ പാര്‍ട്ടിയെ ക്ഷണിക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തി. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 7 വയസ്സോളം പ്രായമുള്ള പെൺകടുവയാണ്...

എസ് ജാനകിയുടെ സംസ്‌കാരം ഇന്ന്

മൈസൂർ : തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും.  വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കാരം നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം....
- Advertisment -

Most Popular

- Advertisement -