Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഴുത്തുകാരൻ വിഎസ്...

എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ : എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് മുൻ ഡീനുമായ വി. എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്.കണ്ണൂർ കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്..വി കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎമ്മിനെതിരെ അനിൽകുമാർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാകാം റീത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അനിൽകുമാർ കണ്ണപുരം പൊലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ല് സംഭരണത്തില്‍ 150 കോടിയുടെ കിഴിവ് കൊള്ള : വി ജെ ലാലി

കോട്ടയം : കഴിഞ്ഞ സീസണില്‍ 150 കോടിയുടെ കിഴിവ് കൊള്ളയാണ് നെല്ല് സംഭരണത്തില്‍ നടന്നതെന്നും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി ജെ ലാലി ആവശ്യപ്പെട്ടു...

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ...
- Advertisment -

Most Popular

- Advertisement -