Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് ഇഡി ചോദ്യം ചെയ്തു

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു . ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

ഉച്ചയ്ക്കുശേഷമാണ് തന്ത്രി കണ്ഠരര് രാജീവ് കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഉച്ചവരെയും തന്ത്രി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായേക്കില്ലെന്നും വിവരം ഉണ്ടായിരുന്നു. 

എന്നാൽ ഇതിനിടെയാണ് ഉച്ചയ്ക്കുശേഷം തന്ത്രി ഓഫീസിലെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജയിലിലായി  ജാമ്യത്തിലിറങ്ങിയശേഷമാണ് തന്ത്രിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള സമൻസ് അയക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ  രണ്ടാം ശനിയാഴ്ച ‘ശുചിത്വദിനം’ ആയി ആചരിക്കാൻ  ഉത്തരവ്

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനുകളിൽ ലാത്തിയ്ക്ക് ഒപ്പം ഇനി മുതൽ ചൂലും കരുതണം.സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ  രണ്ടാം ശനിയാഴ്ച ‘ശുചിത്വദിനം’ ആയി ആചരിക്കാൻ എഡിജിപിയുടെ  ഉത്തരവ് പുറത്തിറങ്ങി. ​ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി....

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും,പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും : സുരേഷ് ഗോപി

തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ...
- Advertisment -

Most Popular

- Advertisement -