Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിൽപ്പനയ്ക്കായി എത്തിച്ച...

വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ.

കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ. ആസാം സ്വദേശിയായ ഹനീഫ (29) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും ( ഹെറോയിൻ) കഞ്ചാവും സഹിതമാണ് ആസാം സ്വദേശിയെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തത്.

കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ കോതമംഗലം താലൂക്കിൽ ഇരമല്ലൂർ നെല്ലിക്കുഴി കനാൽ റോഡ് ഭാഗത്ത്  പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

ഓപ്പിയം ഭാഗത്തിൽ പെടുന്ന മാരക മയക്കുമരുമായ ഹെറോയിൻ അഥവാ ബ്രൗൺഷുഗർ 0.094ഗ്രാം, ഗഞ്ചാവ് പത്ത് ഗ്രാം എന്നിവ സഹിതമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവി വ.പ്രിവന്റിവ് ഓഫീസർ ഷമീർ വി എ, സോബിൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പി വി , ഉബൈസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം

ന്യൂഡൽഹി: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത്...

ലോക്സഭാ തിരഞ്ഞെടുപ്പ് :പത്രിക സമര്‍പ്പണം നാലാം തീയതി വരെ

പത്തനംതിട്ട ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11...
- Advertisment -

Most Popular

- Advertisement -