Thursday, July 9, 2026
No menu items!

subscribe-youtube-channel

HomeNewsഗള്‍ഫില്‍ ആക്രമണം...

ഗള്‍ഫില്‍ ആക്രമണം ശക്തമാക്കി ഇറാന്‍ : മരണം 5, പരുക്കേറ്റവരില്‍ ഇന്ത്യക്കാരും

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ആക്രമണങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക ഉയർത്തുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന മിസൈൽ– ഡ്രോൺ ആക്രമണങ്ങളിൽ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലായി അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

നിരവധി പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. സൗദി അറേബ്യയിലെ അൽ ഖർജ് പട്ടണത്തിൽ ജനവാസ മേഖലയിലേക്ക് പതിച്ച മിസൈൽ ഭാഗം രണ്ട് പേരുടെ മരണത്തിനിടയാക്കി. ശുചീകരണ ജോലികൾ ചെയ്യുന്ന ഒരു കമ്പനിയുടെ കെട്ടിടത്തിനുമേലാണ് മിസൈൽ ഭാഗം വീണത്. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു.

ഇവരിൽ ബംഗ്ലാദേശ് സ്വദേശികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം പുറത്തുവന്ന വിവരങ്ങളിൽ ഒരു ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് റിയാദിലെ ഇന്ത്യൻ എംബസി അത് നിഷേധിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരു ഇന്ത്യൻ പൗരൻ ചികിത്സയിലാണെന്നും എംബസി അറിയിച്ചു.

അൽ ഖർജ് പ്രദേശത്തെ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണമെന്നാണ് സൗദി അധികൃതരുടെ വിലയിരുത്തൽ. ഇതിനിടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഷൈബ എണ്ണപ്പാടത്തേക്ക് വന്ന ഡ്രോൺ റുബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽ വച്ച് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സൗദി അരാംകോയുടെ കണക്കനുസരിച്ച് പ്രതിദിനം ഏകദേശം പത്ത് ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഷൈബ എണ്ണപ്പാടം. എന്നാൽ റിയാദിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങളും പ്രിൻസ് സുൽത്താൻ എയർബേസിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും സൗദി പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായി മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി ഗൺമാനെ കയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ

മലപ്പുറം : കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്‌തെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.  വെള്ളിയാഴ്ച രാത്രി...

ന്യൂ മെക്സിക്കോയിലും മിന്നൽ പ്രളയം : വീടുകൾ 
ഒലിച്ചുപോയി

മെക്സിക്കോ : യു.എസ്. സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലും മിന്നൽ പ്രളയം. മലയോരമേഖലയായ റുയിഡോസോയിലാണ്‌ മിന്നൽപ്രളയം ഉണ്ടായത്‌.മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. റിയോ റുയിഡോസോ നദി 20...
- Advertisment -

Most Popular

- Advertisement -