Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsനേരിയ മഴയ്ക്ക്...

നേരിയ മഴയ്ക്ക് സാധ്യത:  ചൂട് തുടരുന്നു

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.  രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ  തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 6 ന്  തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക് സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 6 ന്  തിരുവനന്തപുരത്തെത്തും. നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോ...

സാമ്പത്തിക പ്രതിസന്ധി : കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിച്ചു

ബെംഗളൂരു : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത ബസുകളുടെ നിരക്ക് കൂട്ടി. കേന്ദ്ര സർക്കാർ ഡീസൽ വില വർധിപ്പിക്കുന്നതും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന്...
- Advertisment -

Most Popular

- Advertisement -