Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രി നേരിട്ട്...

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു: ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും  റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് അറിവ്.

സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കെയാണ് നേതാക്കളുടെ സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാഹോദര്യം ജീവിതത്തെ പരിപൂർണ്ണമാക്കുന്നു: പരിശുദ്ധ കാതോലിക്കാ ബാവ

തിരുവല്ല: ആഗോള സാഹോദര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നതെന്നും, അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിക്കുന്ന മനോഭാവമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മറ്റൊരാളുടെ ദുഃഖത്തിൽ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ...
- Advertisment -

Most Popular

- Advertisement -