Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആർദ്ര ചാരിറ്റബിൾ...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് എസ്.ബി.ഐ ആംബുലൻസ് കൈമാറി

കോട്ടയം : മലങ്കരസഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആംബുലൻസ് കൈമാറി. ആർദ്രയുടെ 25ാം വാർഷികത്തിന്റെ ഭാ​ഗമായുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് എസ് ബി ഐ സി.എസ്.ആർ ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചത്.

ആംബുലൻസിന്റെ ഫ്ലാ​ഗ് ഓഫ് കർമ്മം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ഡി.ജി.എം മനോജ് കുമാർ പത്ര, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എന്നിവർ ചേർന്ന് നിർവഹിച്ചു.

എസ്.ബി.ഐ റീജിയണൽ മാനേജർ പ്രദീപ് ആർ ചന്ദ്രൻ, എച്ച്.ആർ മാനേജർ നയന എസ്, ദേവലോകം ബ്രാഞ്ച് മാനേജർ സുമിത് വർ​ഗീസ് ജേക്കബ്, ആർദ്ര ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ട്രഷറാർ റോയ് തോമസ്, ഐ.സി തമ്പാൻ, മോനി കല്ലംപറമ്പിൽ, ജോൺസൺ കീപ്പള്ളിൽ,  മറിയാമ്മ, അഡ്വ.വർ​ഗീസ്, സിബി, ഷാജി, രാജൻ പി എസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ദമരുതിയിൽ  യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

റാന്നി : മന്ദമരുതിയിൽ ഞായർ രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി റാന്നി പൊലീസ് അറിയിച്ചു മന്ദമരുതിയിൽ കൊയർ രാത്രി 9.30 നാണ് കൊലപാതകം നടന്നത്. കീക്കൊഴുരിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിയിൽ...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11...
- Advertisment -

Most Popular

- Advertisement -