Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിപണി ചൂഷണങ്ങളിൽ...

വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ്  സ്റ്റാൾ: മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച  ഹോർട്ടികോർപ്പിന്റെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരിൽ നിന്ന് നേരിട്ട് ഗുണമേന്മയുള്ള പച്ചക്കറികൾ സംഭരിച്ച് മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നവയാണ് ഇത്തരം സ്റ്റാളുകളെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എഡിഎം ബി ജ്യോതിക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു.ആലപ്പുഴ നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുകിട കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് സ്റ്റാളിൽ വില്പന നടത്തുന്നത്. ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് സ്റ്റആളിൽ നിന്ന് ലഭിക്കും.

പച്ചക്കറികൾക്ക് പുറമെ, ഹോർട്ടികോർപ്പിന്റെ തനത് ഉൽപ്പന്നങ്ങളായ തേൻ, ഹണി കോള എന്നിവയും കുട്ടനാടൻ അരി, വിവിധയിനം മില്ലറ്റുകൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തനം.ചടങ്ങിൽ കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ അധ്യക്ഷനായി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു.94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതു മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി,ലോക്‌സഭാംഗം തുടങ്ങിയ...

സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍ നേരിട്ടു:  ഉപഭോക്താക്കള്‍ ബുദ്ധിമുട്ടി

തിരുവനന്തപുരം: മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് ഇന്ന് വൈകിട്ടോടെ സാങ്കേതിക തകരാര്‍ നേരിട്ടു. ഇതോടെ മെസേജുകള്‍ അയക്കാനും സ്‌റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെയും ഉപഭോക്താക്കളുടെ പരാതി ഉയര്‍ന്നു. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍...
- Advertisment -

Most Popular

- Advertisement -