Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോളിംഗ് ഉദ്യോഗസ്ഥർക്കായി...

പോളിംഗ് ഉദ്യോഗസ്ഥർക്കായി മെഗാ ക്യാമ്പ് തിങ്കളാഴ്ച

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള മെഗാ ക്യാമ്പ് തിങ്കളാഴ്ച (മാർച്ച് 23) സംഘടിപ്പിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ അറിയിച്ചു. മാർച്ച് 22  വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചുള്ള ഉത്തരവ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓർഡർ സോഫ്റ്റ്‌വെയർ ലോഗിനുകളിൽ ലഭ്യമാകും.

തുടർന്ന് തിങ്കളാഴ്ച രാവിലെ ഈ ഉത്തരവും അതിനോടൊപ്പം ലഭ്യമാകുന്ന ഫോം 12 അപേക്ഷയും പ്രിന്റ് എടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകളിൽ എത്തിച്ച് പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിക്കാം.

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ക്യാമ്പ് നടക്കും. നിയമന ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും ഓർഡർ സോഫ്റ്റ്‌വെയറിൽ നിന്ന് ഫോം 12 ഡൗൺലോഡ് ചെയ്ത് തങ്ങൾ ജോലി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കണം.

ക്യാമ്പിൽ പങ്കെടുക്കുമ്പോൾ എപ്പിക് കാർഡ്, നിയമന ഉത്തരവ്, ഫോം 12 അപേക്ഷ എന്നിവ നിർബന്ധമായും കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച മാത്രമേ ഉദ്യോഗസ്ഥർക്ക് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്‌ഫോടനം : അന്വേഷണത്തിൽ എൻഐഎ അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം

ന്യൂഡൽഹി : ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക്...

പിഎം ശ്രീ പദ്ധതി: നിയമവശം ചര്‍ച്ച ചെയ്യും – മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -