Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം- കെസി വേണുഗോപാല്‍: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്നാണ് ജനം പറയുന്നത്. സിപിഎം- ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്നും ഭീകര പിആര്‍ നടത്തിയാലും സര്‍ക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി – സിപിഎം ചങ്ങാത്തം പിഎം ശ്രീയില്‍ കണ്ടതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ കണ്ടതാണ്. ഒടുവില്‍ സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റ് നോക്കിയാല്‍ അവരുടെ അണികള്‍ക്ക് പോലും ഇരുവരും തമ്മിലുള്ള ഡീല്‍ വ്യക്തമാണെന്ന് കെസി പറഞ്ഞു.യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ബിജെപി സിപിഎം ഡീല്‍. പാര്‍ട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികള്‍ തള്ളും. ജനം മാറ്റം ആഗ്രഹിക്കുന്നു. മാറുന്ന കേരളത്തെ എങ്ങനെയാണ് യുഡിഎഫ് ഷേപ്പ് ചെയ്യുന്നതെന്ന് കൃത്യമായി പ്രകടനപത്രികയില്‍ പറയുന്നുണ്ട്. കേരളം അര്‍ഹിക്കുന്ന കൃത്യമായ പദ്ധതികളും പരിപാടികളും അതിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളെ സിപിഎം കളിയാക്കുകയാണ്. അതില്‍ ഒന്ന് സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി യാത്രയെക്കുറിച്ചാണ്. യുഡിഎഫ് വാഗാദാനം കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല. സ്ത്രീകള്‍ മുഴുവന്‍ സഞ്ചരിച്ചാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് മാത്രമല്ല, കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നതല്ല ഈ വാഗ്ദാനമെന്നും കെസി പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഇക്കാര്യത്തിലുള്ള നഷ്ടം സര്‍ക്കാര്‍ നികത്തും. അതിന് വ്യാപകമായ പദ്ധതികള്‍ ഉണ്ട്. ബസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ എങ്ങനെ ഉപയോഗിക്കാമെന്നതില്‍ കൃത്യമായ പദ്ധതിയുണ്ട്. ഇതേക്കുറിച്ചെല്ലാം വ്യക്തമായ ധാരണ യുഡിഎഫിനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും കെസി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌

ന്യൂഡൽഹി : കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും .മേയ് നാലിനാണ് വോട്ടെണ്ണൽ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26. പുതുച്ചേരി, അസം...

ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും

ബെംഗളൂരു : ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിന്റെ മേധാവിയായ ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും.നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി ജനുവരി 14ന് കഴിയുന്നതിനാലാണ് മാറ്റം. ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും...
- Advertisment -

Most Popular

- Advertisement -