Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിമാന ടിക്കറ്റ്...

വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ചു: ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഇതോടെ രാജ്യത്തെ വിമാനയാത്രയ്ക്ക് ചെലവേറും. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് നിരക്കിൽ വൻവർധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്.

നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികൾക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇത് അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിക്കാൻ ഇടയാക്കും. യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വർധനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നിരക്കുകളുടെ സ്ഥിതി അപ്പപ്പോൾ നിരീക്ഷിക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ സമ്മർദത്തിലാക്കിയതോടെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സർവെ ജോലിയ്ക്ക് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാൻ്റയ്യത്ത് ഷാജി (ചിപ്പു...

കുറ്റൂർ തോണ്ടറ പാലത്തിന്റെ ഇരുവശങ്ങളിൽ പുലർച്ചെ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: രണ്ട് പേർക്ക് പരിക്ക്

തിരുവല്ല : എം സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം കണ്ടെനർ ലോറിയും ടെമ്പോയും നേർക്ക് നേർ ഇടിച്ചു. അപകടത്തിൽ ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏത്തക്കുലയുമായി കോട്ടയം ചന്തയിലേക്ക്...
- Advertisment -

Most Popular

- Advertisement -