Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsഅക്ഷയ തൃതീയ...

അക്ഷയ തൃതീയ ആഘോഷം ഇന്ന്

പത്തനംതിട്ട: സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.

അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.  ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്‌ ഈ ദിവസം, പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാവിഷ്ണു, വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനായി അവതരിക്കുകയും ഭൂമിക്ക് ഐശ്വര്യം നല്‍കുകയും ചെയ്തു.

പുണ്യനദിയായ ഗംഗ ഈ ദിവസമാണ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയതെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്‌മീ ദേവിയെ പ്രസാദിപ്പിച്ച്‌ സ്വർണ നെല്ലിക്ക വർഷിച്ച്‌ ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം ശ്രീ ശങ്കരൻ ശമിപ്പിച്ചത്, ശ്രീകൃഷ്ണൻ വനവാസക്കാലത്ത് പാഞ്ചാലിക്ക് അക്ഷയ പാത്രം നല്‍കിയത്, വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയത്, കുചേലൻ കൃഷ്ണനെ കാണാൻ പോയത്, പരശുരാമൻ ജനിച്ചത്, ഭഗീരഥൻ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് എല്ലാം ഈ പുണ്യ ദിനത്തിലാണെന്ന് പറയപ്പെടുന്നു.

ഈ ദിവസം ആരംഭിക്കുന്ന ഏതൊരു സംരംഭവും അഭിവൃദ്ധി പ്രാപിക്കുമെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നും വിശ്വസിക്കപ്പെടുന്നതിനാല്‍, രാജ്യത്തെ പല ഭാഗങ്ങളിലും ആളുകള്‍ ഈ ദിവസം പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ തെരഞ്ഞെടുക്കാറുണ്ട്. കൂടാതെ സ്വർണ്ണം പോലുള്ളവയില്‍ നിക്ഷേപങ്ങളും നടത്താറുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ  ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്.  പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും...

മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും

തിരുവല്ല: കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും നടത്തി.കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തെ ഉന്നതമായ നിലവാരത്തിലേക്ക് എത്തിക്കുവാൻ പുതിയതായി ചുമതലയേറ്റ യുഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് കൺവെൻഷൻ...
- Advertisment -

Most Popular

- Advertisement -