Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അടൂർ തെങ്ങമം സൂരജ് ഭവനത്തിൽ  എസ് സൂരജ് (23) ആണ് മരിച്ചത്. സൂരജിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തെങ്ങമം സ്വദേശി അമൽ രാജ്(23)ന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.

ആനയടി – കൂടൽ റോഡിൽ പയ്യനനല്ലൂർ ഭാഗത്തു നിന്നും മേക്കുന്നുമുകൾ ജങ്ഷനിലേക്കുള്ള ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ മേക്കുന്നുമുകൾ ഭാഗത്തേക്ക് പോയ കാൽനടയാത്രക്കാരാണ് ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ സൂരജും, അമൽ രാജും പരുക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജ് മരിച്ചു. വാഹനം എങ്ങനെയാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്നും വാഹനം ഓടിച്ചത് ആരാണെന്നതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ : ഫീസ്‌ നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനുമുള്ള ഫീസ്‌ നിശ്‌ചയിച്ചു. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി...

പാക് വിമാനം ജെഎഫ്-17 തകർന്ന് വീണതായി സൂചന

ന്യൂഡൽഹി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ...
- Advertisment -

Most Popular

- Advertisement -