Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാപാര സ്ഥാപനങ്ങളില്‍...

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 80 കിലോ നിരോധിത പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു

പത്തനംതിട്ട : പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ്എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 80 കിലോ പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു. സര്‍ക്കാര്‍ നിരോധനം നിലനില്‍ക്കെ രഹസ്യവിപണനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിവിധ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കപ്പുകളുടെയും ക്യാരിബാഗുകളും വലിയശേഖരം കണ്ടെത്തി. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച കടയുടമകള്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നിയമ നടപടി സ്വീകരിക്കും. വ്യാജ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് വില്‍പന നടത്തിയ കപ്പുകളാണ് പിടിച്ചെടുത്തത്.

പറക്കോട് ബ്ലോക്ക് ജോയിന്റ് ബിഡിഒ എം നിസാറുദീന്‍, പറക്കോട് ബ്ലോക്ക് ജിഇഒ പി മായാദേവി, പറക്കോട് ബ്ലോക്ക് ഇഒ, പന്തളം ബ്ലോക്ക് ഇഒ എം പി നിഷ എന്നിവരുടെ നേതൃത്ത്വത്തിലാണ് പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലാക്കോടതിപ്പാലം നിർമ്മാണം: 36 പൈലുകളുടെ നിർമ്മാണം പൂർത്തിയായി

ആലപ്പുഴ : നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആലപ്പുഴ ജില്ലാ കോടതിപ്പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പാലത്തിന് ആകെ 168 പൈലുകളാണുള്ളത്. ഇതിൽ 36...

ജമ്മുകശ്മീരിന് സംസ്ഥാന പദവി ഉടൻ ലഭിക്കും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഉധംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു...
- Advertisment -

Most Popular

- Advertisement -