Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപവർകട്ടില്ല ;...

പവർകട്ടില്ല ; സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടില്ലെന്നും സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ് മാത്രമാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കാറ്റും മഴയും വന്നാല്‍ കറന്റ് പോകും. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയില്‍ വന്ന മാറ്റമാണ്.ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായത് ഉള്‍പ്പെടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ടെന്നും ജല വൈദ്യുത പദ്ധതികള്‍ എല്ലാം പരിസ്ഥിതിയുടെ പേരില്‍ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിയുടെ ഒരു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാതി മലിവാളിനെ മർദിച്ച പരാതി : കെജ്രിവാളിന്റെ പിഎ യെ അറസ്റ്റ് ചെയ്‌തു

ന്യൂഡൽഹി : എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. സംഭവം...

മില്ലറ്റ് കഫേയുമായി പെരിങ്ങര ഗ്രാമ പഞ്ചായത്ത്

തിരുവല്ല: ചെറുധാന്യങ്ങൾ അടങ്ങിയ പോഷക ഭക്ഷണം  തീൻമേശയിലേക്ക് എത്തിക്കാനൊരുങ്ങി പെരിങ്ങര ഗ്രാമപഞ്ചായത്ത്. പെരിങ്ങര ജംഗ്ഷനിൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീ  സിഡിഎസും ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയും സംയുക്തമായി ആരംഭിച്ച 'റെഡി ടു ഈറ്റ് മില്ലറ്റ്...
- Advertisment -

Most Popular

- Advertisement -