Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമാനസിക ആരോഗ്യം...

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ലഹരിയ്ക്കെതിരെ ബോധവത്കരണവുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതി സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും കായിക സംസ്കാരം വളർത്തേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും  ഇതിനായി അദ്ധ്യാത്മീക സാമൂഹിക സംഘടനകൾ ഒന്നിച്ച് അണിചേരണമെന്നും  അദ്ദേഹം പറഞ്ഞു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.

സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ മത്തായി ടി. വർഗീസ്, ജോജി പി. തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ്, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രോഹിത് കെ. ജോൺ, അശ്വിൻ വി. റെജി, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്, കൺവീനർമാരായ  ലിജോ ജോർജ്,  ജോയൽ വർഗീസ്,  അഖിലേഷ് വർഗീസ്,  സ്ലോമോ എം.സി, കേന്ദ്ര അസംബ്ളി അംഗം അഭിലാഷ് തോമസ്, ഭദ്രാസന കമ്മിറ്റിയംഗങ്ങളായ പ്രവീൺ വർഗീസ്,  ചെറിയാൻ മണലേൽ, അനൂപ് തോമസ്, ജേക്കബ് വർഗീസ്, ജോബിൻ മാത്യു, റോബിൻ വർഗീസ്, ജെസ്ലിൻ ജെയിംസ്, ഷോൺ മത്തായി, ഫിലിപ്പ് സ്കറിയ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55...

ചോദ്യപേപ്പർ ചോർച്ച : ആറംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം : പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ...
- Advertisment -

Most Popular

- Advertisement -