Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiസൗരോര്‍ജം ഉപയോഗിക്കുന്ന...

സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു. കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം കഴിഞ്ഞമാസം മാത്രം 3.11 ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു.

ഇത് റിക്കോര്‍ഡാണെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിനും മഹാരാഷ്‌ട്രയ്‌ക്കും ശേഷം അഞ്ചു ലക്ഷം സോളാര്‍ മേല്‍ക്കൂര ഇന്‍സ്റ്റലേഷനുകള്‍ മറികടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളം സൗരോര്‍ജത്തിന്റെ  സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.

ആറന്മുള : സേവാഭാരതി ആറന്മുള, മല്ലപ്പുഴശ്ശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. സത്രം പവലിയൻ, ആറന്മുള ക്ഷേത്രക്കടവ്, ക്ഷേത്ര പരിസരം, തോണിക്കടവ്,...

റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി : സെൻസെക്സ് ആദ്യമായി 77000 കടന്നു

ന്യൂ ഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 77,000 കടന്നു.സെൻസെക്‌സ്...
- Advertisment -

Most Popular

- Advertisement -