Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഗർഡറുകൾ സ്ഥാപിക്കുന്ന...

ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി: വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

കോട്ടയം: കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ നടപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. എറണാകുളത്തിനും കായംകുളത്തിനുമിടയിൽ കോട്ടയം വഴി സർവീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16348), രാമേശ്വരത്തുനിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.

ഈ ട്രെയിനുകൾക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

ശബരിമല : ശബരിമലയിൽ ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന തീരുമാനം തുടരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം...

മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണം: പ്രധാനമന്ത്രി

ന്യൂഡൽഹി: മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത...
- Advertisment -

Most Popular

- Advertisement -