Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് നടി...

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വിജയ് നേടിയ വൻ വിജയം വലിയ ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം തൃഷ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നേക്കാമെന്നതാണ്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ദളപതി വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. നിയമങ്ങൾ അനുസരിച്ച് വിജയ്‌ക്ക് ഇനി രണ്ട് സീറ്റുകളും നിലനിർത്താൻ കഴിയില്ല. വിജയിച്ച് 14 ദിവസത്തിനുള്ളിൽ അദ്ദേഹം ഈ സീറ്റുകളിൽ ഒന്നിൽ നിന്ന് രാജിവയ്‌ക്കണം.

രാജിയെത്തുടർന്ന്, അദ്ദേഹം ഒഴിവുവരുന്ന സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇവിടെയാണ് തൃഷയ്‌ക്ക് നറുക്ക് വീഴുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിജയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയും ഇപ്പോൾ തൃഷ കൃഷ്ണനെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാൾ രാഷ്‌ട്രീയ പരിചയമില്ലാത്ത തൃഷ മത്സരിക്കാൻ മടിക്കുന്നതായി പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ : കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ഹരിതസഭ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം,...

വോയിസ് ഓവർ വൈഫൈ  സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച്  ബിഎസ്എന്‍എല്‍

ന്യൂഡൽഹി : വൈഫൈ കോളിങ് എന്നറിയപ്പെടുന്ന വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച്  ബിഎസ്എന്‍എല്‍. മൊബൈൽ സിഗ്നൽ ലഭിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളില്‍പോലും നിലവാരം കൂടിയ നെറ്റ്‍വര്‍ക്ക് ലഭ്യത തടസരഹിതമായി...
- Advertisment -

Most Popular

- Advertisement -