Monday, July 13, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസുകളിൽ...

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി. യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്   സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നത്. സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ്  യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്. 

ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ചെയ്യേണ്ട ഈ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുബോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ യാത്രാപദ്ധതി നിലവിൽ വരുമ്പോൾ എത്രരൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാൻ കൂടിയാണ് പരിഷ്‌ക്കാരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറോടിക്കാൻ പിതാവ് താക്കോൽ നൽകിയില്ല : പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: കാറോടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) അറസ്റ്റിലായി. ഡാനിഷിന്...

മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കമ്പനികാര്യ മന്ത്രാലയം

ന്യൂഡൽഹി : മാസപ്പടി കേസിൽ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി .വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. സിഎംആർഎൽ –...
- Advertisment -

Most Popular

- Advertisement -