Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ദിവ്യമാതാ...

പൊയ്കയിൽ ദിവ്യമാതാ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ  ഒരു വർഷം നീണ്ടു നിന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജ്ഞാനോദയപുരം ശാഖാ മന്ദിരത്തിൽ നിന്നും മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച  രഥഘോഷയാത്ര വിവിധ ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇരവിപേരൂരിൽ എത്തിച്ചേർന്നു.

രഥഘോഷയാത്രയെ ഇരവിപേരൂർ ജംഗ്ഷനിൽ സഭാ നേതൃത്വം സ്വീകരിച്ചു.  തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ എത്തിച്ചേർന്ന രഥഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിൽ സ്വീകാര്യ പ്രാർത്ഥന നടത്തി. തുടർന്ന് സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം സാമൂഹിക പ്രവർത്തക  ധന്യ രാമൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു.

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം നീതു മാമൻ കൊണ്ടൂർ ശതാബ്ദി സ്മരണിക പ്രകാശനകർമ്മം നിർവ്വഹിച്ചു. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ആചാര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമർദ്ദം ; ഓഗസ്റ്റ് 10 മുതൽ 14 വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ഓടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.മധ്യപ്രദേശിന് മുകളിലായി ന്യൂനമർദ്ദം...

പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാന  നടത്തി ചടങ്ങിന്റെ...
- Advertisment -

Most Popular

- Advertisement -