Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമുഖ്യമന്ത്രി തീരുമാനം...

മുഖ്യമന്ത്രി തീരുമാനം നീളുന്നു: മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10ന് നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീ​ഗ് പിന്തുണയ്ക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റ് നിരാശാജനകം : ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം : മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിരാശജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്.മോദി സർക്കാരിന്റെ...

ലഹരി വിപത്തിനെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: ഡ്രഗ്സിറ്റ്   ലോഗോ പ്രകാശനം ചെയ്തു.

കോട്ടയം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭ. ‍ഡ്രഗ്സിറ്റ് സമ്മിറ്റ് ( DRUXIT SUMMIT) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ് ജൂൺ...
- Advertisment -

Most Popular

- Advertisement -