Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ തുടരും : ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന്  മുതൽ 20 വരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത്.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ ഇത്തവണ കേരളത്തിൽ മൺസൂൺ മെയ് 26 ഓടെ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മെയ് 22 മുതൽ മെയ് 30 വരെയുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം എന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പത്തനംതിട്ട ജില്ലയിൽ രാഷ്ട്രീയ ചിത്രം മാറി

പത്തനംതിട്ട: ജില്ലയിലെ അഞ്ച് അസംബ്ലി നിയോജകമണ്ഡലങ്ങളിലെയും അന്തിമഫലം പുറത്തുവന്ന സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറി. 2021-ൽ അഞ്ചിൽ അഞ്ച് സീറ്റും നേടി ഇടതുപക്ഷം പുലർത്തിയ ആധിപത്യം ഇത്തവണ ഐക്യജനാധിപത്യ മുന്നണി...

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജും

തൃശ്ശൂർ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ...
- Advertisment -

Most Popular

- Advertisement -