Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: കുട്ടനാട്...

പക്ഷിപ്പനി: കുട്ടനാട് നിരീക്ഷണത്തിന് പ്രത്യേക കര്‍മ്മ പദ്ധതി

ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം ഉള്‍പ്പെട്ട അവലോകന യോഗം. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സംഘം ജില്ലയിലെത്തിയത്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ മാത്രമല്ലാതെ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോണ്‍ടൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലയിലെ പക്ഷിപ്പനി നീരീക്ഷണ സംവിധാനം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി.

കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മിഷ്ണര്‍ ഡോ.അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.

പക്ഷിപ്പനി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി ദേശാടന പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വളര്‍ത്തുപക്ഷികളെയും നിരീക്ഷണമെന്ന് യോഗം വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു . ഹോട്ടൽ അശോകിൽ നടന്ന ചടങ്ങിൽ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ക്വിസ് മത്സരങ്ങൾ, ,കസേരകളി, ഓണസദ്യ , ഗാനമേള എന്നിവയുണ്ടായിരുന്നു.

Kerala Lotteries Result 16-01-2026 Suvarna Keralam SK-36

1st Prize Rs.1,00,00,000/- RV 285002 (KATTAPPANA) Consolation Prize Rs.5,000/- RN 285002 RO 285002 RP 285002 RR 285002 RS 285002 RT 285002 RU 285002 RW 285002 RX 285002...
- Advertisment -

Most Popular

- Advertisement -