Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോഡലിങ്ങിന്റെ മറവിൽ...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് ; രണ്ട് യുവതികൾ പിടിയിൽ

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. കൊച്ചിയിലെ മോഡൽ അലീന,സിന്ധു എന്നിവരാണ് അറസ്റ്റിലായത് .സിന്ധുവിനെ മുംബയിൽ നിന്നാണ് പിടികൂടിയത് .

പരാതിക്കാരിയെ മോഡലിങ്ങിന്റെ മറവിൽ വിദേശത്ത് എത്തിച്ച് പല‍ർക്കും കൈമാറിയെന്നാണ് കേസ് .സമാനമായ രീതിയിൽ നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചത്. പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ വൻ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

അലീനയാണ് മോഡലുകളെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനേ ദുബായിൽ എത്തിച്ചത്.ദുബായിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടെന്നും അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീശാക്തീകരണത്തിന് വിപുലമായ പരിപാടികൾ:  പുരോഗതിയുടെ വികസനചിത്രം അവതരിപ്പിച്ച്  പുലിയൂർ വികസന സദസ്സ്

ചെങ്ങന്നൂർ: സ്ത്രീ ശാക്തീകരണത്തിന് ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ  വിജയാഘോഷം കൂടിയാക്കി  പുലിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്. 1477 സ്ത്രീകളെ ഗുണഭോക്താക്കളാക്കി ഫാഷൻ ഡിസൈനിംഗ്, മെഴുകതിരി നിർമ്മാണം, കമ്പ്യട്ടർ പരിശീലനം തുടങ്ങിയ സ്വയംതൊഴിൽ...

കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം  നടന്നു

അടൂർ: കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം ഗീതം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സർവകലകളുടെയും പരിപോഷണത്തിന് സർവകലാശാലകൾ രൂപീകരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്നും കലാകാരന്മാർക്കുള്ള...
- Advertisment -

Most Popular

- Advertisement -